ബി.ജെ.പി മുപ്പത് കോടി വാഗ്ദാനം ചെയ്‌തെന്ന് ജെ.ഡി.എസ്, എം.എൽ.എ, വേണ്ടെന്ന് പറഞ്ഞിട്ടും അഞ്ച് കോടി വീട്ടിൽ വെച്ചിട്ട് പോയി

കൂറ് മാറുന്നതിന് ബി.ജെ.പി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കർണാടകയിലെ ജെ.ഡി.എസ്, എം.എല്‍.എ ശ്രീനിവാസ് ഗൗഡ നിയമസഭയില്‍. ബി.ജെ.പി, എം.എല്‍.എമാരായ അശ്വത്ഥ് നാരായണ്‍, വിശ്വനാഥ്, ബി.ജെ.പി നേതാവ് യോഗേശ്വര്‍ എന്നിവരാണ് ഈ വൻ ഓഫർ നൽകിയത്. എന്നാൽ താന്‍ നിരസിച്ചിട്ടും 5 കോടി രൂപ അഡ്വാൻസായി വീട്ടിൽ വെച്ചിട്ട് പോയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കിടെയാണ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

സഭയില്‍ കോഴ ആരോപണവുമായി ഒരു മന്ത്രിയും രംഗത്തെത്തി. ഒരു മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്.