പ്രമേഹത്തില്‍ നിന്നും കൊളസ്‌ട്രോളില്‍ നിന്നും രക്ഷപ്പെടണോ? ദിവസവും സംസ്‌കൃതം സംസാരിച്ചാല്‍ മതി; വിചിത്രവാദവുമായി ബി.ജെ.പി, എം.പി

ദിവസവും സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും ഒഴിവാക്കാന്‍ കഴിയുമെന്ന വിചിത്രവാദവുമായി ബിജെപി എംപി ഗണേഷ് സിങ്.

ദിനവും സംസ്‌കൃതം സംസാരിക്കുന്നത് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞതെന്നും എംപി പറഞ്ഞു.

Read more

കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ സംസ്‌കൃതത്തില്‍ ചെയ്താല്‍ കുറ്റമറ്റതായിരിക്കുമെന്നും ഇത് നാസയുടെ കണ്ടെത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക ഭാഷകള്‍ ഉള്‍പ്പെടെ 97 ഓളം ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.