ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ പാഠ്യവിഷയമായി ബി.ജെ.പി

ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ പാഠ്യവിഷയമായി ഇന്ത്യന്‍ ഭരണകക്ഷിയായ ബിജെപിയുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന പുസ്തകം. ശന്തനു ഗുപ്ത എഴുതിയ “ഭാരതീയ ജനതാ പാര്‍ട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി” എന്ന പുസ്തകമാണ് ഇസ്ലാമിക് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമായമാവുന്നത്. ബിരുദ വിദ്യാര്‍ഥികളുടെ സിലബസിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കൌടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി സമീപകാലത്തായി നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിലാണ് പുസ്തകത്തെക്കുറിച്ച് അറിയാനിടയായതെന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം ഫാക്കല്‍റ്റി അംഗം ഹഡ്സ പറഞ്ഞു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയ രാഷ്ട്രീയപാര്‍ട്ടി അക്കാദമിക് വിദഗ്ധരില്‍ താല്‍പര്യം ജനിപ്പിക്കുന്നതാണെന്നായിരുന്നു ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ ഫാക്കല്‍റ്റി അംഗം ്അഭിപ്രായപ്പെട്ടത്.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ഹഡ്‌സെ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ പുസ്തകം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് പുസ്തകത്തിന്റെ രചയിതാവായ ശാന്തനു ഗുപ്ത. ഏതൊരു എഴുത്തുകാരനും വളരെയധികം തൃപ്തി നല്‍കുന്നതാണ് ഇന്തോനേഷ്യയിലെ ഇസ്ലാമിക സര്‍വകലാശാലയുടെ തീരുമാനമെന്ന് ഗുപ്ത പറഞ്ഞു.

ബിജെപിയുടെ ചരിത്രത്തെക്കുറിച്ചാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ജീവചരിത്രവും ഇന്ത്യയിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള പുസ്തകവും ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത രചിച്ചിട്ടുണ്ട്.