സാമ്പത്തിക പ്രതിസന്ധി; വിവിധ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമെന്ന് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സിംഗിൾ ബ്രാൻഡ് റീട്ടെയിൽ, ഡിജിറ്റൽ മീഡിയ, നിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള (എഫ്ഡിഐ) മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ നടപടിയെടുക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപ വരവിന് സാക്ഷ്യം വഹിച്ചുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എഫ്ഡിഐ നിയന്ത്രണങ്ങൾ ഉദാരവത്കരിക്കപ്പെട്ടു. എഫ്ഡിഐ ഭരണം ലളിതമാക്കിയിട്ടുണ്ട്. ഇത് യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള അവസരമായാണ് ഇതിനെ കാണുന്നത് കേന്ദ്രമന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ ആഴ്ച ആദ്യം റിസർവ് ബാങ്ക് 1.76 ലക്ഷം കോടി രൂപ കരുതൽ ധനം കേന്ദ്രത്തിന് നൽകിയിരുന്നു. “റിസർവ് ബാങ്കിൽ നിന്നുമുള്ള മോഷണം ” എന്നാണ് കേന്ദ്രത്തിന്റെ ഈ നടപടിയെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.