കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

Gambinos Ad
ript>

Gambinos Ad

കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് പ്രമുഖ സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വ ബില്‍ കൊണ്ടു വന്ന കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്. കനത്ത പ്രതിഷേധമാണ് രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വബില്ലിനെതിരെ ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ ഇത്തരത്തില്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത് കേന്ദ്രത്തിന് തലവേദനയായി.

ഇത്തവണ മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, ഗായകനും ബിജെപി അനുഭാവിയുമായിരുന്ന ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന  പ്രഖ്യാപിച്ചത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയില്‍ നിശ്ചിത കാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയുന്നതാണ് ബില്‍. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് പൗരത്വം നല്‍കും. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്.

പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ ഇന്ന് കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അസമില്‍ ബിജെപിയെ ഞെട്ടിച്ച് സഖ്യകക്ഷിയായ അസം ഗണപരിഷത് പാര്‍ട്ടിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.