കേരളത്തിന് പിന്നാലെ ബംഗാളിലും 'നോണ്‍വെജ് കലാപം'; പണമില്ലെങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ചിക്കനെന്ന് മമത സര്‍ക്കാര്‍; പോര്‍മുഖം തുറന്ന് പ്രതിപക്ഷം

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ നോണ്‍വെജും ഉള്‍പ്പെടുത്തി ത്രിണമൂണ്‍ സര്‍ക്കാര്‍. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ചിക്കനും പഴവും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജനുവരി മുതില്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിക്കനും പഴങ്ങളും നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.

മതിയായ പണമില്ലാത്തതിനാലാണ് നാല് മാസമായി പദ്ധതി ചുരുക്കിയതെന്നാണ് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്ര ബ്രത്യ ബസു വ്യക്തമാക്കി. ഇതിനായി 372 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. ചിക്കന് പുറമെ മുട്ടയും സോയാബീന്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.

എന്നാല്‍, മമത സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ അടുത്തിടെ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു പ്രഖ്യാപനമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, പദ്ധതിയുടെ ആനുകൂല്യ, 16 കോടി കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പിഎം പോഷന് കീഴിലാണ് പദ്ധതി വരുന്നത്. പിഎം പോഷനില്‍ സംസ്ഥാന കേന്ദ്ര വിഹിതം 60:40 ആനുപാതത്തിലാണ്. എന്നാല്‍ പുതിയ പദ്ധതിയിക്കായുള്ള മുഴുവന്‍ തുകയും ചിലവഴിക്കുന്നത് ത്രിണമൂല്‍ സര്‍ക്കാരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന കാര്യം മനസിലായതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ ആരോപിച്ചു. എന്നാല്‍, ബിജെപിയുടെ വാദങ്ങള്‍ തള്ളി സിപിഎം തൃണമൂല്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്.
ഏറെ നാളായുള്ള ജനങ്ങളുടെ ആവശ്യമാണ് സര്‍ക്കാര്‍ നിറവേറ്റിയതെന്നും ഇത് നല്ല കാര്യമാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് രാഷ്ട്രീയ ‘കലാപം’ പാടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് പശ്ചിമ ബംഗാളില്‍ നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ സംബന്ധിച്ച് വിമര്‍ശങ്ങള്‍ ഉയരുന്നുവെന്നതും ശ്രദ്ധേയമാണ്.