ഈ സാമ്പത്തിക വർഷം ബാങ്കിംഗ് മേഖലയെ തട്ടിച്ചത് 71,543 കോടി രൂപ, ഒരു വർഷം മുമ്പ് 41,167 കോടി: ആർ‌.ബി‌.ഐ

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ 74 ശതമാനം ഉയർന്ന് 2018-19 സാമ്പത്തിക വർഷത്തിൽ 71,543 കോടി രൂപ ആയതായി ആർ.ബി.ഐ. 2017-18 സാമ്പത്തിക വർഷത്തിൽ ഇത് 41,167 കോടി രൂപയാണെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ അറിയിച്ചു.

തട്ടിപ്പുകൾ നടന്ന തീയതിയും ബാങ്കുകൾ കണ്ടെത്തിയതും തമ്മിലുള്ള ശരാശരി കാലതാമസം 22 മാസമാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബാങ്ക് വായ്പ നൽകുന്നതിൽ ഏറ്റവും വലിയ വിപണി വിഹിതമുള്ള സർക്കാർ ബാങ്കുകളിൽ നിന്നാണ് 2018-19 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വഞ്ചനകളുടെ ഭൂരിഭാഗവും. സ്വകാര്യമേഖല ബാങ്കുകളും വിദേശ ബാങ്കുകളും അതിന് തൊട്ട് പിറകിലാണ്, ”റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

2018-19 ലെ തട്ടിപ്പുകളിൽ മൊത്തം തുകയുടെ പ്രധാന പങ്ക് വായ്പകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ആണ്. അതേസമയം ഓഫ് ബാലൻസ് ഷീറ്റ് ഇനങ്ങളിലെ തട്ടിപ്പുകളുടെ പങ്ക് ഒരു വർഷം മുമ്പത്തേതിൽ നിന്ന് കുറഞ്ഞു.

2018-19 ലെ തട്ടിപ്പുകളുടെ മൊത്തം മൂല്യത്തിന്റെ 0.3 ശതമാനം മാത്രമാണ് കാർഡ് / ഇൻറർനെറ്റ് ബാങ്കിംഗ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ.

72 വഞ്ചന കേസുകൾ, വ്യാജരേഖ ചമക്കൽ കേസുകൾ എന്നിവയാണ് തട്ടിപ്പുകളിലെ പ്രധാനപ്പെട്ടവ, പിന്നാലെ ദുരുപയോഗവും, ക്രിമിനൽ വിശ്വാസ ലംഘനവും ഉണ്ട്.

ഒരു ലക്ഷം രൂപയിൽ താഴെയുള്ള തട്ടിപ്പ് കേസുകൾ, 2018-19 ൽ തട്ടിപ്പിൽ ഉൾപ്പെട്ട മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണ് എന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.