"ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്ത ബാലക്കോട്ടിലെ ജെയ്‌ഷെ തീവ്രവാദി ക്യാമ്പ് പാകിസ്ഥാൻ വീണ്ടും സജീവമാക്കി": കരസേനാ മേധാവി ബിപിൻ റാവത്ത്

ഫെബ്രുവരിയിൽ ഇന്ത്യ ബോംബിട്ട് തകർത്ത പാകിസ്ഥാനിലെ ജെയ്‌ഷെ തീവ്രവാദ ക്യാമ്പ് അടുത്തിടെ വീണ്ടും സജീവമാക്കിയതായി കരസേനാ മേധാവി ബിപിൻ റാവത്ത്. അഞ്ഞൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

“ബാലകോട്ടിനെ പാകിസ്ഥാൻ വീണ്ടും സജീവമാക്കി, അടുത്തിടെ ഇന്ത്യ നടത്തിയ ആക്രമണം ബാലകോട്ടിനെ ബാധിച്ചു എന്നും നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഇത് കാണിക്കുന്നു; ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടപടികൾ കൈക്കൊണ്ടുവെന്നതിന് തെളിവാണിത് , ഇപ്പോൾ പാകിസ്ഥാൻ അവിടേക്ക് തീവ്രവാദികളെ തിരിച്ചയച്ചിട്ടുണ്ട്,” ചെന്നൈയിൽ ഓഫീസർ ട്രെയിനിംഗ് അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ജനറൽ റാവത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര പൊതുസഭയെ (യു‌എൻ‌ജി‌എ) അഭിസംബോധന ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കരസേനാ മേധാവിയുടെ പരാമർശം വന്നിരിക്കുന്നത്.

ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേനയുടെ ഒരു ഡസൻ ഫ്രഞ്ച് നിർമ്മിത മിറേജ് 2000 ജെറ്റുകൾ പാകിസ്ഥാനിൽ കടന്നു ചെന്ന് തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് ക്യാമ്പിൽ ബോംബാക്രമണം നടത്തിയിരുന്നു. പാകിസ്ഥാൻ ചാവേർ, കാർ ബോംബ് പൊട്ടിത്തെറിപ്പിച്ച് ജമ്മു കശ്മീരിലെ പുൽവാമയിലെ അർദ്ധസൈനിക കേന്ദ്ര റിസർവ് പോലീസ് സേനയുടെ ഒരു സംഘത്തിലെ 40 സൈനികരെ കൊല്ലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ ഈ ആക്രമണം.