ബഹ്‌റൈനിൽ 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കും; തീരുമാനം മോദിയുടെ ബഹ്‌റൈൻ സന്ദർശനത്തിന് പിന്നാലെ

ഗൾഫ് രാജ്യത്ത് ശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യക്കാർക്ക് ബഹ്‌റൈൻ സർക്കാർ മാപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബഹ്‌റൈൻ സന്ദർശനത്തിനിടെയാണ് തടവുകാരെ മോചിപ്പിക്കാനുള്ള ബഹ്‌റൈൻ സർക്കാരിന്റെ തീരുമാനം വരുന്നത്.

തടവുകാർക്ക് മാപ്പു നൽകിയ ബഹ്‌റൈൻ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 8,189 ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളിൽ പാർപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ ആണ് ഏറ്റവും കൂടുതൽ 1,811 ഉം, യുഎഇയിൽ ഇത് 1,392 ഉം ആണ്.

എന്നാൽ ഗൾഫ് രാജ്യത്ത് മുഴുവൻ എത്ര ഇന്ത്യക്കാരെ ജയിലുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

ബഹ്‌റൈനിൽ ശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യക്കാർക്ക് ബഹ്‌റൈൻ സർക്കാർ മാപ്പ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ട്വീറ്റ് ചെയ്തു.

Read more

ദയയും അനുകമ്പയും നിറഞ്ഞ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവിനോടും മുഴുവൻ രാജകുടുംബത്തോടും പ്രത്യേകം നന്ദി പറഞ്ഞു.