ബാബറി മസ്ജിദ് തകർത്ത കേസ്: ഈ മാസം 30-ന് വിധി പറയും, പ്രതികൾ നേരിട്ട് ഹാജരാകണം

Advertisement

 

1992- ൽ ബാബറി മസ്ജിദ് പള്ളി പൊളിച്ചു നീക്കിയതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിലെ വിധി സെപ്റ്റംബർ 30- ന് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി പറയും.

പ്രമുഖ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, കല്യാൺ സിംഗ്, ഉമാ ഭാരതി, മുരളി മനോഹർ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

വിധി പ്രഖ്യാപിക്കുന്ന സെപ്റ്റംബർ 30- ന് പ്രതികളോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ സ്പെഷ്യൽ ജഡ്ജി സുരേന്ദ്ര കുമാർ യാദവ് ആവശ്യപ്പെട്ടു.

വിചാരണക്കോടതിക്ക് വിചാരണ പൂർത്തിയാക്കാനുള്ള സമയപരിധി നിരവധി തവണ സുപ്രീം കോടതി നീട്ടിനൽകിയിരുന്നു, 2020 ഓഗസ്റ്റ് 19- നാണ് അവസാനമായി സമയപരിധി നീട്ടി നൽകിയത്. സെപ്തംബര്‍ 30 നകം വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടി നല്‍കുകയായിരുന്നു.