മോദിയും ഷായും മുന്‍വൈരാഗ്യത്തോടെ പെരുമാറിയിരുന്നെങ്കില്‍ സോണിയയും രാഹുലും ഇന്ത്യയില്‍ കാണില്ലായിരുന്നെന്ന് ബാബ രാംദേവ്

സോണിയ ഗാന്ധിക്കും കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജീവനോടെയുള്ളത് ഇഷ്ടമല്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. സോണിയ ഗാന്ധി അവരെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് പൊതുസമൂഹത്തിന് ബോദ്ധ്യമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ജീവനോടെയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം.

തിരികെ മോദിയും ഷായും അവരോട് വൈരാഗ്യം വെച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും മറ്റെവിടെയെങ്കില്‍ ആകുമായിരുന്നുവെന്നും രാംദേവ് പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപിച്ചു.

Read more

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെയാണ് രാംദേവ് പരാമര്‍ശിച്ചത്. ഇപ്പോള്‍ സോണിയയും രാഹുലും നിയമത്തിന്റെ പിടിയിലാണ്. നിയമങ്ങള്‍ തെറ്റിച്ച ചിദംബരം ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വില ഒടുക്കുകയാണെന്നും രാംദേവ് പറഞ്ഞു.