ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ ഭൂമി വേണം, അല്ലെങ്കില്‍ ഭൂമി നിരസിക്കേണ്ടി വരും; നിലപാട് വ്യക്തമാക്കി മുസ്ലിം നേതാക്കള്‍

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ അനുവദിക്കണമെന്ന് ഇഖ്ബാല്‍ അന്‍സാരിയടക്കമുള്ള മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബ്‌രി മസ്ജിദ് പൊളിച്ചതിന് ശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ ഭൂമി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

“ഭൂമി നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ സൗകര്യം പരിഗണിക്കണം. 67 ഏക്കറിനുള്ളില്‍ ഭൂമി വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കൂ. അല്ലെങ്കില്‍ ഭൂമി നിരസിക്കേണ്ടി വരും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് പള്ളി നിര്‍മ്മിച്ചോളൂ എന്ന നിലപാട് അംഗീകരിക്കാനാകില്ല” ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.