ഹൈദരാബാദിലെ മരുന്ന് ഫാക്ടറിയിൽ സ്‌ഫോടനത്തെ തുടർന്ന് വൻ തീപിടുത്തം; എട്ട് പേർക്ക് പരിക്കേറ്റു

ഹൈദരാബാദിലെ മരുന്ന് നിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനത്തെ തുടർന്ന് ഉണ്ടായ വൻ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.

ഹൈദരാബാദിലെ ബൊല്ലാറാമിലെ വ്യവസായ വികസന മേഖലയിലെ വിന്ധ്യ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഒരു ലായകം സൂക്ഷിച്ചിരുന്നത് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടാവുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Read more

ഫാക്ടറിയിൽ നിന്ന് വലിയ പുക പുറപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണാം.