17,000 അടി ഉയരത്തില്‍ 'ഹിംവീര്‍സ്' റിപ്പബ്ലിക് ദിനാഘോഷം; മൈനസ് 20 ഡിഗ്രിയിലും ദേശീയ പതാകയുമായി സൈനികര്‍, വീഡിയോ

കൊടുത്തണുപ്പില്‍ ലഡാക്കിലെ 17,000 അടി ഉയരത്തില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തണുത്ത കാലാവസ്ഥയില്‍ രാജ്യത്തെ സേവിക്കുന്ന സൈനികരെ “ഹിംവീര്‍സ്” (ഹിമാലയത്തിലെ ധീര സൈനികര്‍) എന്നാണ് വിളിക്കുന്നത്.

1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചെങ്കിലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. ഈ വര്‍ഷം രാജ്യം എഴുപതാമത് റിപബ്ലിക്ക് ദിന വാര്‍ഷികം ആഘോഷിക്കുകയാണ്. വന്‍ പ്രൗഡിയോടുകൂടിയാണ് ഓരോ വര്‍ഷവും റിപ്ലബിക്ക് ദിനം ആഘോഷിക്കുന്നത്.