തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരം; സൂചന നൽകി പ്രധാനമന്ത്രി

Advertisement

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ഏഴിന് പ്രഖ്യാപിക്കാൻ സാധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമർശം.
‌‌
പ്രഖ്യാപനം വരുന്നത് വരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പരമാവധി എത്താൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കേരള, പുതിച്ചേരി, ബംഗാൾ, അസം, തമിഴ്നാട് എന്നിങ്ങനെ അഞ്ചിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.