അനിശ്ചിതത്വത്തിന് ശമനം; രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാർ വിശ്വാസവോട്ട് നേടി

രാജസ്ഥാൻ കോൺ​ഗ്രസിനെ പിടിച്ചുലച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിന് താത്കാലിക ശമനം. ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ നാടകത്തിനൊടുവിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് തേടി.

ശബ്ദ വോട്ടോടെയാണ് വിശ്വാസ വോട്ട് നേടിയത്. ഇനി ആറു മാസത്തേക്ക് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല. 200 അംഗ സഭയിൽ 125 അംഗങ്ങളുടെ പിന്തുണ ലഭിച്ചു ഗെലോട്ടിന്‌.

സച്ചിൻ പൈലറ്റ് തീർത്ത പ്രതിസന്ധിക്കിടയിൽ ഇന്നാണ് രാജസ്ഥാൻ നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജന ശ്രമങ്ങൾക്ക് ശേഷം സച്ചിൻ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ ഗെലോട്ടിനെ പിന്തുണയ്ക്കുകയും ചെയ്തു.‌‌

Read more

‌‌ബിഎസ്പി എംഎൽഎമാരും ഗെലോട്ടിന് വോട്ടു ചെയ്തു. സഭ 21 വരെ പിരിഞ്ഞു. ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.