മോദി പൊതു ഖജനാവില്‍ നിന്ന് ദുര്‍വ്യയം ചെയ്തത് 10,000 കോടി, ധൂര്‍ത്തടിച്ചത് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍: അശോക് ഗെഹ്‌ലോട്ട്

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മോദി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പൊതു ഖജനാവില്‍ നിന്നും 10,000 കോടി രൂപ ദുര്‍വ്യയം ചെയ്തെന്ന് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. ജയ്പൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ടി.വി പരസ്യം നല്‍കുന്നതില്‍ ഒന്നാമത് ബി.ജെ.പിയാണ്. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ട്രിവാഗോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കോര്‍പറേറ്റ് കമ്പികളെ പോലും കടത്തി വെട്ടിയാണ് ബിജെപി ഒന്നാമതെത്തിയത്.

ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍, ദിഗ് വിജയ് സിങ്ങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്ന ചോദ്യം ശരിയാണെന്നും. മരണസംഖ്യ മോദി സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.