ഒവൈസി സത്യപ്രതിജ്ഞ ചെയ്യവേ ജയ് ശ്രീറാം വിളിച്ച് ബി.ജെ.പി, എം.പിമാര്‍; 'തക്ബീര്‍ അല്ലാഹു അക്ബര്‍' വിളിച്ച് ഒവൈസിയുടെ മറുപടി

ഓള്‍ ഇന്ത്യ മജ് ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവായ അസദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ബി.ജെ.പി, എം.പിമാര്‍. ഒവൈസിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതിനു പിന്നാലെ അദ്ദേഹം മുന്നോട്ടേക്ക് കടന്നുവരുമ്പോഴായിരുന്നു എം.പിമാര്‍ ജയ് ശ്രീറാം, ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചത്.

എന്നാല്‍, സത്യവാചകം ചൊല്ലിയ ഒവൈസി “ജയ് ഭീം-ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്” എന്നു പറഞ്ഞുകൊണ്ടാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.

“എന്നെ കാണുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മുസാഫിര്‍പൂരിലെ കുട്ടികളുടെ മരണവും ഭരണഘടനയുമൊക്കെ അവര്‍ ഓര്‍ക്കുമെന്നും ഞാന്‍ കരുതുന്നു.”- ഒവൈസി പറഞ്ഞു.

Read more

17ാം ലോക്സഭയുടെ ആദ്യ ദിവസം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യവേ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചിരുന്നു.