ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം കേൾക്കും

ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യഹരജിയിൽ ബോംബെ ഹൈകോടതിൽ നാളെയും വാദം തുടരും. നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേൾക്കുക. മുൻ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തകിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ തൻറെ വാട്​സ്​ആപ്​ ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന്​ ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യൻ പറഞ്ഞു.

മുൻ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തകിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ ആര്യനിൽ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുൾ റോത്തകി കോടതിയിൽ വാദിച്ചു. ആര്യനിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ആര്യൻ പിടിയിലായ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നുകണ്ടെത്താൻ മെഡിക്കൽ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. ഇതെല്ലാം പരിഗണിക്കുമ്പോൾ ആര്യനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്ന് മുകുൾ റോത്തകി വാദിച്ചു. അതേസമയം ആര്യന് അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എൻസിബി കോടതിയെ അറിയിച്ചു.

ആര്യൻ ഖാൻറെ ജുഡീഷ്യൽ കസ്റ്റഡി ഒക്​ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ്​ ബോംബെ ഹൈകോടതിയെ സമീപിച്ചത്​. ആര്യൻ ഖാൻ സ്​ഥിരമായി മയക്കുമരുന്ന്​ ഉപയോഗിക്കു​ന്നുവെന്നും മയക്കുമരുന്ന്​ വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി​ ആര്യന്​ ജാമ്യം നിഷേധിച്ചത്​.

ആര്യൻറെ സുഹൃത്തായ ബോളിവുഡ്​ താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളിൽ എൻ.സി.ബി ചോദ്യം ചെയ്​തിരുന്നു. ആര്യൻ ഖാൻറെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്​സ്​ആപ്​ ചാറ്റിൻറെ അടിസ്​ഥാനത്തിലാണ്​ 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്​തത്​. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവർ എത്തിയില്ല. ആരോപണങ്ങൾ അടിസ്​ഥാന രഹിതാമാ​െണന്നായിരുന്നു അനന്യയുടെ പ്രതികരണം.