‘മെക്‌സിക്കന്‍ തെരുവിലും ചന്ദ്രമനുഷ്യന്‍’; ഇന്ത്യന്‍ കലാകാരനെ അനുകരിച്ച് മെക്‌സിക്കോയിലും പ്രതിഷേധം

ബംഗളൂരു റോഡിലൂടെ നടന്നു നീങ്ങിയ ചന്ദ്രമനുഷ്യന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗളൂരു റോഡിലെ കുഴികള്‍ക്കെതിരെ കലാകാരന്‍ ബാദല്‍ നഞ്ചുണ്ട സ്വാമി നടത്തിയ പ്രതിഷേധമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.

ഇതോടെ ഇന്ത്യന്‍ കലാകാരനെ ഏറ്റുപിടിച്ച് വിവിധ പ്രദേശങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ രൂപം കൊണ്ടു. മെക്‌സിക്കോയിലെ റോഡിലൂടെ ചന്ദ്രമനുഷ്യന്‍ നടന്നു നീങ്ങുന്ന വീഡിയോ ബാദല്‍ നഞ്ചുണ്ട സ്വാമി തന്നെയാണ് ഫെയ്‌സ്ബുക്കിലിട്ടത്.

തകര്‍ന്ന റോഡുകള്‍ക്കെതിരായുള്ള പ്രതിഷേധമായി ബാദല്‍ നടത്തിയ പ്രതിഷേധം വ്യാപകമായി പ്രചരിച്ചിരുന്നു. ബി.ബി.സി അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നഞ്ചുണ്ട സ്വാമിയുടെ പ്രതിഷേധം വാര്‍ത്തയാക്കി. ലോകത്തിന്റെ പല ദിക്കിലുള്ളവരും പുതിയ പ്രതിഷേധ രീതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.