വിവാദ ഗാനത്തിന് ചുവടുവെച്ചു; പുലിവാലു പിടിച്ച് മുലായത്തിന്റെ മരുമകള്‍

രാജ്യത്ത് പത്മാവതി വിവാദം കത്തിപ്പടരുന്നതിനിടെ ചിത്രത്തിലെ ഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. പദ്മാവതിയിലെ ഗൂമര്‍ എന്ന പാട്ടിനൊപ്പം സഹോദരന്റെ വിവാഹ നിശ്ചയ പരിപാടിക്കിടെയാണ് അപര്‍ണയുടെ നൃത്തം അരങ്ങേറിയത്.

സഹോദരന്‍ അമന്‍ ബിഷ്ടിന്റെ വിവാഹ നിശ്ചയച്ചടനിടെയായിരുന്നു മുലായത്തിന്റെ ഇളയമകന്‍ പ്രതീക സിങ്ങിന്റെ ഭാര്യയായ അപര്‍ണയാദവിന്റെ നൃത്തം അരങ്ങേറിയത്. ദേശീയ വാര്‍ത്താഏജന്‍സിയായ എ.എന്‍ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഈ പാട്ടിനെതിരെയാണ് കര്‍ണിസേനാ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയകുടുംബത്തിലെ അംഗം ഇത്തരത്തില്‍ പെരുമാറിയത് തങ്ങളെ കളിയാക്കുന്നതിനും മുറിവില്‍ ഉപ്പു തേയ്ക്കുന്നതിന് സമമാണെന്നും കര്‍ണിസേന പറഞ്ഞു. ചിത്രത്തിന് പിന്നാലെ ഈ ഗാനത്തിനെതിരെയും കര്‍ണിസേന നേരത്തേതന്നെ രംഗത്തു വന്നിരുന്നു. രജപുത് സമുദായത്തിലുള്ള സ്ത്രീകള്‍ പരസ്യമായി നൃത്തം ചെയ്യുന്നു എന്നതാണ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.

Read more