മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന ബി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ പാ​​സാ​​ക്കാ​​ന്‍ ഒരു​​ങ്ങി ഗു​​ജ​​റാ​​ത്ത്​ സ​​ർ​​ക്കാ​​ർ

മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന ബി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ പാ​​സാ​​ക്കാ​​നൊ​​രു​​ങ്ങി ഗു​​ജ​​റാ​​ത്ത്​ സ​​ർ​​ക്കാ​​ർ. സ​​ഭാസ​​മ്മേ​​ള​​ന​​ത്തി​‍ൻെറ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഏ​​പ്രി​​ൽ ഒ​​ന്നി​​ന്​ ബി​​ൽ ച​​ർ​​ച്ച​​ക്കെ​​ടു​​ക്കാ​​നാ​​ണ്​ മു​​ഖ്യ​​മ​​ന്ത്രി വി​​ജ​​യ്​ രൂ​​പാ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബി.​​ജെ.​​പി സ​​ർ​​ക്കാ​​രി​‍ൻെറ നീ​​ക്കം. 176 അം​​ഗ സ​​ഭ​​യി​​ൽ 111 അം​​ഗ​​ങ്ങ​​ളു​​ടെ പി​​ൻ​​ബ​​ല​​മു​​ള്ള​​തി​​നാ​​ൽ പ്രതി​​പ​​ക്ഷ​​ത്തി​‍ൻെറ എ​​തി​​ർ​​പ്പ്​ അ​​വ​​ഗ​​ണി​​ച്ച്​ ശ​​ബ്​​​ദ​​വോ​​​ട്ടോ​​ടെ ബി​​ൽ പാസാക്കാനാവുമെ​​ന്ന ആ​​ത്​​​മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്​ ബി.​​ജെ.​​പി.

ല​​വ്​ ജി​​ഹാ​​ദി​​നെ ത​​ട​​യാ​​നെ​​ന്ന വാ​​ദ​​ത്തോ​​ടെ​​യാ​​ണ്​ ബി.​​ജെ.​​പി സ​​ർ​​ക്കാ​​ർ “ഗു​​ജ​​റാ​​ത്ത്​ മ​​ത​​സ്വാ​​ത​​ന്ത്ര്യ ബി​​ൽ -2021″ന്​ ​​രൂ​​പം ന​​ൽ​​കി​​യ​​ത്. 2003ലെ ​​നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്​​​താ​​ണ്​​ പുതി​​യ ബി​​ൽ ​കൊ​​ണ്ടു​​വ​​ന്ന​​ത്.

മ​​ധ്യ​​പ്ര​​ദേ​​ശും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശും ന​​ട​​പ്പാ​​ക്കി​​യ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തെ​​ക്കാ​​ൾ അ​​പ​​ക​​ട​​കാ​​രി​​യാ​​ണ്​ ഗു​​ജ​​റാ​​ത്ത്​ സ​​ർ​​ക്കാ​​ർ പാ​​സാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ഭേ​​ദ​​ഗ​​തി നിയ​​മ​​മെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​ൽ. നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ മൂ​​ന്നു മു​​ത​​ൽ 10 വ​​ർ​​ഷം വ​​രെ ജ​​യി​​ൽ​​ശി​​ക്ഷ​​യും ചു​​രു​​ങ്ങി​​യ​​ത്​ 50,000 രൂ​​പ പി​​ഴ​​യും ല​​ഭി​​ക്കും.

പ​​ല സം​​സ്ഥാന​​ങ്ങ​​ളും സു​​പ്രീംകോ​​ട​​തി​​യി​​ൽ പു​​തി​​യ ബി​​ല്ലി​​നെ ചോ​​ദ്യം​​ ചെ​​യ്യു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. എ​​ങ്കി​​ലും, ബി​​ല്ലു​​മാ​​യി മു​​ന്നോ​​ട്ടു​​ പോ​​കാ​​നാ​​യി​​രു​​ന്നു ബി.​​ജെ.​​പി സർക്കാരി​‍ൻെറ തീ​​രു​​മാ​​നം.