യെസ് ബാങ്ക് കേസിൽ അനിൽ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്

പ്രതിസന്ധിയിലായ യെസ് ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടു.

മുംബൈയിലെ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാനാണ് അനിൽ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യെസ് ബാങ്ക് നൽകിയ വായ്പകളുമായി ബന്ധപ്പെട്ട് അനിലിനെ ചോദ്യം ചെയ്യുക, യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വഷളായതിനെ തുടർന്ന് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും ഉപയോക്താക്കൾക്ക് പ്രതിമാസം 50,000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്ന് നിബന്ധന വെയ്ക്കുകയും ചെയ്തിരുന്നു.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ അംബാനി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് റിലയൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെ ഈ ആഴ്ച അവസാനം ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ.