കേന്ദ്രബജറ്റില്‍ പ്രതിഷേധം; ബിജെപിയ്ക്ക് എട്ടിന്റെ പണി; ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 'ആക്രമണം';റേറ്റിംഗ് കുത്തനെ ഇടിഞ്ഞു

ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ ബിജെപിക്കെതിരെ വേറിട്ട പ്രതിഷേധം.ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നര വര്‍ഷം ബി.ജെ.പിക്കൊപ്പം നിന്നിട്ടും തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ടി.ഡി.പി ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

വെള്ളിയാഴ്ച വൈകിട്ടോടെ ലൈബര്‍ പ്രതിഷേധം തുടങ്ങിയത്. ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതോടെ ഞെട്ടിപ്പിക്കുന്ന കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഇപ്പോഴുള്ളത് 1.1 റേറ്റിങ് മാത്രമാണ്. 30, 000 പേരാണ് ഒറ്റ സ്റ്റാര്‍ കൊടുത്ത് പ്രതിഷേധിച്ചത്. ബിജെപിക്കെതിരായി നിരവധി കമന്റുകളും പേജില്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. വരുന്ന ലോക്‌സഭ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപികരിച്ച് ബി.ജെ.പിയെ വെല്ലുവിളിക്കാനാണ് എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ ടി.ഡി.പിയുടെ നീക്കം. കഴിഞ്ഞ കുറേ ദിവസങ്ങളായി ബി.ജെ.പിയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഇതാണ് മാറി ചിന്തിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്നര വര്‍ഷം ബി.ജെ.പിക്കൊപ്പം നിന്നിട്ടും തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ടി.ഡി.പി എം.പി പറഞ്ഞു. ആന്ധ്രപ്രശേ് സംസ്ഥാനത്തിന് ഇതുവരെ പ്രത്യേക പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനത്തിന്റെ വിഭജനസമയത്ത് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും എം.പി വ്യക്തമാക്കി.

Read more

1996ലും സമാനമായി ബി.ജെ.പി കോണ്‍ഗ്രസ് ഇതര സഖ്യം ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ ടി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിഡിപിയെ അനുയയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ബിജെപി