അമിതാഭ് ബച്ചനും, മകൻ അഭിഷേകിനും കോവിഡ്; "ആശുപത്രിയിലേക്ക് മാറ്റി"

അമിതാഭ് ബച്ചനും, മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. അഭിഷേക് ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

“ഇന്ന്‌ എനിക്കും അച്ഛനും കോവിഡ് 19-സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ എല്ലാ അധികാരികളെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്, ഞങ്ങളുടെ കുടുംബത്തെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി. ” അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.

നടൻ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചത്.

” എനിക്ക് കോവിഡ് സ്ഥിരീകരിച്ചു .. ആശുപത്രിയിലേക്ക് മാറ്റി .. അധികൃതരെ ആശുപത്രി വിവരം അറിയിച്ചു .. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു .. കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപെട്ടവർ സ്വയം കോവിഡ് പരിശോധനക്ക് വിധേയരാവണം എന്ന് അഭ്യർത്ഥിക്കുന്നു!, “അമിതാഭ് ബച്ചൻ ട്വിറ്ററിൽ എഴുതി.