അമിത്ഷാ മണിപ്പൂരിലേക്ക്, മൂന്ന് ദിവസം തങ്ങും, എല്ലാ ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്തും

സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങിക്കൊണ്ട് വിവധ ഗ്രൂപ്പുകളുമായി അദ്ദേഹം ചര്‍ച്ച നടത്തും.സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങളുമായി താന്‍ സംസാരിക്കുമെന്നും അമിത്ഷാ പറഞ്ഞു. സമാധാനം കാത്തുസൂക്ഷിക്കണമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് എല്ലാ ഗ്രൂപ്പുകള്‍ക്കും ഉറപ്പ് നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പുതിയ ആക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത്ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഫ്യുവിലെ ഇളവുകള്‍ പിന്‍വലിച്ചിട്ടുണ്ട്.

Read more

മണിപ്പൂര്‍ പൊതുമരാമത്ത് മന്ത്രി കോന്താജം ഗോവിന്ദാസിന്റെ വിഷ്ണുപൂരിലുളള വസതിയും ആക്രമിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തേക്ക് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് കേന്ദ്ര സര്‍ക്കാരിനോടാവിശ്യപ്പെട്ടിട്ടുണ്ട്.