ലോക്ക്ഡൗൺ 5.0: മുഖ്യമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷം അമിത് ഷാ പ്രധാനമന്ത്രി മോദിയെ കണ്ടു

രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കുന്ന രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ 7, ലോക് കല്യാൺ മാർഗ് വസതിയിൽ സന്ദർശിച്ചു. രണ്ട് നേതാക്കളും ലോക്ക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് അഥവാ ലോക്ക്ഡൗൺ 5.0 (അഞ്ചാം ഘട്ടം) ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

രണ്ട് മാസം പൂർത്തിയായി കൊണ്ടിരിക്കുന്ന ലോക്ക്ഡൗണിന്റെ ഭാവി ഗതിയെ കുറിച്ച് നിർദ്ദേശങ്ങൾ എടുക്കാൻ അമിത് ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും വ്യാഴാഴ്ച രാത്രി സംസാരിച്ചു. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന ഈ ഘട്ടത്തിൽ ലോക്ക്ഡൗൺ 5.0 ആവശ്യമാണെന്ന് പല സംസ്ഥാനങ്ങളും അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി മോദിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11.45 ന് ആരംഭിച്ചു. മെയ് 3-1 ന് ലോക്ക്ഡൗൺ 4.0 അവസാനിച്ചതിനുശേഷം രാജ്യവ്യാപകമായി ലോക്ക്ഡൗണിന്റെ രീതികളും ഭാവി ഗതിയും ഇരുനേതാക്കളും ചർച്ച ചെയ്തു.

ലോക്ക്ഡൗൺ 4.0 അവസാനിക്കാൻ രണ്ടു ദിവസം മാത്രമുള്ളപ്പോൾ, വെള്ളിയാഴ്ച ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഇന്ത്യയിൽ 7,466 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ കേസുകൾ 1.65 ലക്ഷം കവിഞ്ഞു. മരണസംഖ്യ 4,700 കടന്നു.

ലോക്ക്ഡൗൺ 4.0 ന്റെ അവസാന ദിവസമായ ഞായറാഴ്ച പ്രധാനമന്ത്രി മോദി തന്റെ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ ലോക്ക്ഡൗൺ 5.0 പ്രഖ്യാപിക്കുമെന്ന് നേരത്തെ വൃത്തങ്ങൾ അറിയിച്ചിരുന്നു.