ഉപമുഖ്യമന്ത്രിയായതില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിനന്ദിച്ച് അമിത്ഷാ

ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചേരാനുള്ള തിരുമാനത്തില്‍ ഫഡ്‌നാവിസിനെ അഭിനന്ദിച്ച് അമിത്ഷാ.മഹാരാഷ്ട്രയോടുള്ള സേവന സന്നദ്ധതയും വിധേയത്വവും വ്യക്തമാക്കുന്ന തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു. ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ആദ്യം അദ്ദേഹം അതിന് താല്‍പര്യപ്പെട്ടില്ല. എന്നാല്‍ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫഡ്നാവിസ് സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് ജെ പി നദ്ദ അറിയിക്കുകയായിരുന്നു.

രാഷ്ട്രീയ നാടകീയതകള്‍ക്കും വിമത നീക്കങ്ങള്‍ക്കും ശേഷമാണ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് . രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.