സ്ഥലം തിയ്യതിയും തീരുമാനിച്ചോളൂ; രാഹുല്‍ ഗാന്ധിയുമായി സി.എ.എ സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് ബി.ജെ.പി തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു.

“ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ പൗരത്വം കവര്‍ന്നെടുക്കുന്ന എന്തെങ്കിലും സി.എ.എ പൂര്‍ണ്ണമായും വായിച്ച ശേഷം കണ്ടെത്താനായാല്‍ പ്രഹല്‍ദ് ജോഷി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്”- ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ്. മുസ്ലീങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കുന്ന പുതിയ നിയമത്തില്‍ ഒരു ഉപാധിയും ഇല്ലെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

.