ഗോരഖ്പുരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ; ആശങ്ക തീരാതെ ജനം

കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പടർത്തുന്നു. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് സംഭവം. ബെൽഘട്ട് പ്രദേശത്ത് ചെവ്വാഴ്ച രാവിലെയാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.

വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആര്‍ഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോവിഡ്, നിപ പോലുള്ള രോഗവ്യാപനത്തിന്റെ ഉറവിടമായി വവ്വാലുകള്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ് പ്രദേശവാസികളെ ആശങ്കാകുലരാക്കാന്‍ കാരണം.

എന്നാല്‍ കനത്ത ചൂട് കാരണമായിരിക്കാം വവ്വാലുകള്‍ ചത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തം 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. സമീപത്തെ ജലാശയങ്ങള്‍ വറ്റിയതിനാലാകാം വവ്വാലുകള്‍ ചത്തതെന്നും അധികൃതർ പറയുന്നു.