തമിഴ്നാട്ടിൽ കോവിഡ് മരണം 2000 കടന്നു; രോ​ഗബാധിതർ 1,42,798, ജൂലൈ 31 വരെ ബസ് സർവീസ് നിർത്തിവെച്ചു

തമിഴ്നാട്ടിൽ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 4328 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,42798 ആയി ഉയർന്നു. ‌ 3035 പേർ ഇന്ന് രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിൽ കോവിഡ് മരണം 2000 കടന്നു. ആകെ 2032 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധ മൂലം മരിച്ചത്.

ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതർ. ചെന്നൈയിൽ 1140 പേർക്ക് കൂടി കോവിഡ് കണ്ടെത്തി.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജൂലൈ 31 വരെ ബസ് സർവീസ് താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. നേരത്തെ കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ജൂലൈ 15 വരെ ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു.

1.4 ലക്ഷം കൊറോണ വൈറസ് കേസുകളുള്ള രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.