മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്ന അമരീന്ദര്‍ സിംഗും, സുനില്‍ ഝക്കറും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദന്‍ സിംഗും, മുന്‍ പഞ്ചാബ് പി സി സി അദ്ധ്യക്ഷനായിരുന്ന സുനില്‍ ഝക്കറും ബി ജെ പി ദേശീയ നിര്‍വാഹക സമിതിയില്‍. ഇതോടെ പഞ്ചാബിലെ കോണ്‍ഗ്രസിലെ പ്രബലരായ രണ്ട് നേതാക്കള്‍ ബി ജെ പിയുടെ അഖിലേന്ത്യാ നേതൃത്വത്തിലെത്തി. കോണ്‍ഗ്രസ് വക്താവായിരുന്ന ജയ് വീര്‍ ഷെര്‍ഗിലിനെ ബി ജെ പിയുടെ ഔദ്യോഗിക വക്താവായും നിയമിച്ചിട്ടുണ്ട്.

ഇതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടി അതിവ ദുര്‍ബലമായിരിക്കുകയാണ്. അമരീന്ദര്‍ സിംഗും, സുനില്‍ ഝക്കറുമായിരുന്നു പാര്‍ട്ടിയുടെ അവിടുത്തെ ജനകീയ നേതാക്കള്‍ . അമരീന്ദര്‍ സിംഗ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതോടെയാണ് കോണ്‍ഗ്ര് വിട്ടത്. സുനില്‍ ഝക്കറാകട്ടെ മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ബല്‍റാം ഝക്കറിന്റെ മകനാണ്.

Read more

ദേശീയ നിര്‍വ്വാഹക സമിതിഅംഗങ്ങളായവരെ സ്വീകരിക്കാന്‍ അമിത്ഷായും, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയും എത്തിയിരുന്നു.