എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീംകോടതി

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമാകില്ലന്ന് സുപ്രിം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്ങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രിം കോടതി ബഞ്ച്് വിസമ്മതിക്കുകയും ചെയ്തു.

ഹൈക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരാണ് സു്പിം കോടതിയെസമീപിച്ചത്. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജസിട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുള്ളുവെന്ന് മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്നും തുഷാര്‍ മേത്ത സു്പ്രിം കോടതിയെ അറിയിച്ചു

ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. മതംമാറുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.