ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റിലും ബി.ജെ.പി എതിരില്ലാതെ വിജയിച്ചു; സ്ഥാനാർത്ഥിയെ നിർത്താതെ കോൺ​ഗ്രസ് ​

ഗുജറാതത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി എതിരില്ലാതെ വിജയിച്ചു കയറി.

അന്തരിച്ച കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടിലിന്റെ സീറ്റ് ഉൾപ്പടെയാണ് ബി.ജെ.പി ജയിച്ചത്.

നേരത്തെ തന്നെ ഗുജറാത്ത് കോൺഗ്രസ് നേത‍ൃത്വം ഒഴിവുവന്ന സീറ്റുകളിലേക്ക് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ബിജെപി സ്ഥാനാർത്ഥികളായ ദിനേഷ്ചന്ത് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് രാജ്യസഭയിലേക്കെത്തിയത്.

അഹമ്മദ് പട്ടേലിൻറെയും, ബിജെപി നേതാവ് അഭയ് ഭരത്ദ്വാജ് മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തിൽ നിന്നും ഒഴിവ് വന്നത്.