ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസായിരുന്നു. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചകഴിഞ്ഞ് 3:35 ന് ട്വിറ്ററിലൂടെ അജിത് ജോഗിയുടെ മകൻ അമിത് ജോഗിയാണ് അദ്ദേഹത്തിന്റെ നിര്യാണത്തെക്കുറിച്ച് അറിയിച്ചത്. “എനിക്ക് മാത്രമല്ല ഛത്തീസ്ഗഡിനും അതിന്റെ പിതാവിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സംസ്കാരം നാളെ ജന്മനാടായ ഗോറേലയിൽ നടക്കും.” അമിത് ജോഗി കുറിച്ചു.

Read more

ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു അജിത് ജോഗി. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ അദ്ദേഹത്തെ കഴിഞ്ഞ ദിവസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അജിത് ജോഗി. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച.