പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ വ്യോമസേനാ മേധാവി ധനോവ

കരസേനാ മേധാവിക്ക് പിന്നാലെ പാകിസ്ഥാന് “മുന്നറിയിപ്പ്” നൽകി ഇന്ത്യൻ വ്യോമസേനാ മേധാവി ബി.എസ് ധനോവയും. പാകിസ്ഥാന്റെ ഏതു തരത്തിലുള്ള ആക്രമണത്തെ തടയുന്നതിനും വ്യോമസേന ഇന്ത്യ-പാക് അതിർത്തിയിൽ സുസജ്ജരാണെന്ന് അദ്ദേഹം താക്കീത് നൽകി.

ശത്രുക്കളുടെ നീക്കം ഉണ്ടായാലും ഇല്ലെങ്കിലും വ്യോമസേന എല്ലായ്പ്പോഴും അതിർത്തിയിൽ ജാഗ്രത പാലിക്കുന്നുണ്ട്. ചിലപ്പോൾ അതിർത്തി കടക്കുന്ന സിവിലിയൻ വിമാനങ്ങളുടെ സ്ഥിതിഗതികൾ പോലും ഞങ്ങൾക്ക് ശ്രദ്ധിക്കേണ്ടതുണ്ട്, എയർ ചീഫ് മാർഷൽ ബി.എസ് ധനോവ ചൊവ്വാഴ്ച പറഞ്ഞു.

ഇന്ത്യയുമായി മറ്റൊരു യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ പാകിസ്ഥാനില്‍ ചോര ചിന്തുമെന്ന് നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും മുന്നറിയിപ്പു നല്‍കിയിരുന്നു. അബദ്ധങ്ങള്‍ ആവര്‍ത്തിക്കേണ്ടെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.