'ശസ്ത്രക്രിയ വിജയകരമായിരുന്നു പക്ഷെ രോഗി മരിച്ചു'; കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തിന് പരിഹാസം

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗദരി. ശസ്ത്രക്രിയ വിജയകരമായിരുന്നു പക്ഷെ രോഗി മരിച്ചു എന്നു പറയുന്നതുപോലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നെഹ്‌റുകുടുംബത്തിന് എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതും കോണ്‍ഗ്രസ് ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങ ി പ്രതിഷേധിച്ചു. 250ാം സിറ്റിങ്ങിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇതിന് തിരിച്ചടിച്ചത്.

മഹാരാഷ്ട്രയില്‍ യു.പി.എയും ശിവസേനയും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ എന്‍.സി.പിയെ പ്രശംസിച്ചത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. എന്‍.സി.പിയും ബി.ജെ.ഡിയും സഭാ മര്യാദകള്‍ പാലിക്കുന്നത് മറ്റുള്ളവര്‍ കണ്ടുപഠിക്കണമെന്ന് മോദി പറഞ്ഞു.

Read more

ഡല്‍ഹിയിലെ വായുമലിനീകരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പാര്‍ലമെന്ററി സമിതി യോഗത്തില്‍ എം.പിമാര്‍ കൂട്ടത്തോടെ പങ്കെടുക്കാതിരുന്നതിനെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായ്ഡു വിമര്‍ശിച്ചു.