ഇന്ത്യയിൽ പ്രതിവർഷം 1.56 കോടി പേർ ഗർഭച്ഛിദ്രം നടത്തുന്നതായി റിപ്പോർട്ട്

കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പതിനഞ്ച് വർഷമായി പ്രതിവർഷം ഏഴ് ലക്ഷം ഗർഭച്ഛിദ്രങ്ങളാണ് നടക്കുന്നത്. ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് എന്ന മെഡിക്കൽ ജേണൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുളളത്. അമ്മയുടെ ജീവന് അപകടമാവുന്ന സാഹചര്യത്തില്‍ മാത്രമാണ് ഭ്രൂണഹത്യ നടത്താന്‍ ഇന്ത്യയില്‍ നിയമം അനുവദിക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഏഴു ലക്ഷം എന്ന കണക്കില്‍ മുന്നേറുമ്പോഴാണ് 2015 ല്‍ ഇത്രയും ഗര്‍ഭഛിദ്രങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതിൽ 81 ശതമാനം സ്ത്രീകളും വീട്ടിൽ തന്നെയാണ് ഗർഭം അലസിപ്പിക്കുന്നത്. ഇതിനായി ഗുളികളും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടറാണ് ഗര്‍ഭഛിദ്രത്തിനുള്ള ശസ്ത്രക്രിയ ചെയ്യുന്നത്. സർക്കാർ ആശുപത്രികളിൽ നടക്കുന്ന ശസ്ത്രക്രിയ ഗർഭച്ഛിദ്രം മാത്രമാണ് ഔദ്യോഗിക കണക്കുകളിൽ പെടുത്തുന്നത്. ഏഴ് ആഴ്ചവരെ പ്രായമുള്ള ഗര്‍ഭഛിദ്രത്തിന് ഗുളിക ഉപയോഗിക്കാം. നാലില്‍ മൂന്ന് ഗര്‍ഭചിദ്രങ്ങളിലും ഉപയോഗിക്കപ്പെടുന്നത് കെമിസ്റ്റുകളില്‍ നിന്നുള്ള മരുന്നുകളുമാണ്. 22 ലക്ഷം മാത്രമാണ് ശസ്ത്രക്രിയയിലൂടെ നടക്കുന്നത്. 80,000ത്തോളം മറ്റ് തരത്തിലും അലസിപ്പിക്കുന്നു. ഇത് പലപ്പോഴും സുരക്ഷിതമല്ലാത്തവയുമാണ്. എട്ട് ലക്ഷം സത്രീകള്‍ ജീവനു പോലും അപകടമാവുന്ന തരത്തില്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.