കോൺഗ്രസിന്റെ മുൻനിര അഭിഭാഷകൻ ബി.ജെ.പിയിൽ ചേരുമെന്ന് ട്വിറ്റർ; ഗോസിപ്പുകൾക്ക് നന്ദിയെന്ന് അഭിഷേക് സിംഗ് വി

ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിങ്‌വി. “എന്നെക്കുറിച്ച് ഗോസിപ്പ് (പരദൂഷണം) നടത്തുന്നവർക്ക്: എന്നെ നിങ്ങളുടെ ലോകത്തിന്റെ കേന്ദ്രമാക്കി മാറ്റിയതിന് നന്ദി. ഗോസിപ്പ് പിശാചിന്റെ വാക്കുകളാണ്. അതിനാൽ അവന്റെ പ്രചാരകനാകരുത്‌.” കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി വ്യാഴാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്ത പോസ്റ്ററുകളിൽ എഴുതിയ സന്ദേശങ്ങളാണിവ.

സുപ്രീംകോടതിയുടെ മുതിർന്ന അഭിഭാഷകനാണ് സിങ്‌വി, നിരവധി തവണ കോൺഗ്രസ് പാർട്ടിയെ സുപ്രീം കോടതിയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ വക്താവും രാജ്യസഭയിൽ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമാണ് അദ്ദേഹം.

Read more

അഭിഷേക് മനു സിങ്‌വി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് ട്വിറ്ററിൽ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് ട്വിറ്ററിൽ തന്നെ സന്ദേശവുമായി അദ്ദേഹം എത്തിയത്.