വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന് സ്വാതന്ത്ര്യദിനത്തിൽ വീർ ചക്ര പുരസ്കാരം നൽകും

പാകിസ്ഥാൻ വ്യോമസേനയുടെ കസ്റ്റഡിയിൽ 60 മണിക്കൂറോളം കഴിഞ്ഞ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന് സ്വാതന്ത്ര്യദിനത്തിൽ ധീരതക്കുള്ള വീർ ചക്ര മെഡൽ നൽകുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഭിനന്ദൻ വർത്തമാൻ പറത്തിയിരുന്ന മിഗ് -21 ബൈസണെ ഫെബ്രുവരിയിൽ പാകിസ്ഥാൻ വ്യോമസേനയുടെ എഫ് -16 വെടിവെച്ചിടുകയായിരുന്നു.

ഫെബ്രുവരി 27 ന് നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തിനിടെ പാകിസ്ഥാൻ എഫ് -16 യുദ്ധവിമാനം വെടിവെച്ച ശേഷം വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ദേശീയ നായകനായി മാറിയിരുന്നു. പാകിസ്ഥാൻ സൈന്യം പിടികൂടിയ അദ്ദേഹത്തെ മൂന്ന് ദിവസത്തിന് ശേഷം മാർച്ച് ഒന്നിന് ഇന്ത്യയിലേക്ക് മടക്കി അയക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ പുൽവാമയിൽ ജയ്ശ്-ഇ-മുഹമ്മദിന്റെ ചാവേർ ബോംബറിൽ 40 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന ജെറ്റുകൾ പാകിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അഭിനന്ദൻ വർത്തമാൻ ഉൾപ്പെടെയുള്ള വ്യോമസേനാ വൈമാനികർ പാകിസ്ഥാൻ യുദ്ധവിമാനങ്ങളുമായി പോരാടിയത്.

36 കാരനായ അഭിനന്ദൻ വർത്തമാൻ വൈദ്യപരിശോധനയ്ക്ക് ശേഷം വീണ്ടും വൈമാനികവൃത്തിയിൽ ചേരാനാണ് സാധ്യത.