ഗുജറാത്തിലെ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ 64.62 ശതമാനം മാത്രം വിജയം. സംസ്ഥാനത്തെ 157 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ജയിച്ചില്ല.
1, 084 സ്‌കൂളുകളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ മൊത്തം വിജയം.272 സ്‌കൂളുകള്‍ മാത്രമാണ് 100 ശതമാനം വിജയം നേടിയിട്ടുള്ളത്. 65.18 ശതമാനമായിരുന്നു കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിജയം.
Read more
ഗുജറാത്ത് സെക്കൻഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് 2023 ലെ എസ്എസ്ഇ പരീക്ഷാഫലം വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷയെഴുതി വിജയിച്ചവരില്‍ 6111 വിദ്യാര്‍ഥികള്‍ എ വൺ ഗ്രേഡും 127652 വിദ്യാര്‍ഥികൾബി ടു ഗ്രേഡും നേടി . 1.96 ലക്ഷം കൂട്ടികള്‍ കണക്കിൽ പരാജയപ്പെട്ടു. 96000 വിദ്യാര്‍ഥികൾ മാതൃഭാഷയായ ഗുജറാത്തിയിൽ തോറ്റു