പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 50പേര്‍ക്ക് പരിക്കേറ്റു. ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

സിഗ്നലിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.