മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്

മുംബൈ വിമാനത്താവളത്തിന് ലോക റെക്കോഡ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ട് എന്ന നേട്ടമാണ് മുംബൈ വിമാനത്താവളം സ്വന്തമാക്കിയത്. 24 മണിക്കൂര്‍ കൊണ്ട് ഒറ്റ റണ്‍വേ മാത്രമുള്ള വിമാനത്താവളത്തില്‍ 980 വിമാനങ്ങളാണ് എത്തിയത്. ജനുവരി 20 നാണ് ഈ നേട്ടം മുംബൈ വിമാനത്താവളം സ്വന്തമാക്കിയത്.

ഇതിനു മുമ്പ് ഡിസംബര്‍ ആറിന് ഈ വിമാനത്താവളത്തില്‍ 974 വിമാനങ്ങള്‍ എത്തിയിരുന്നതായി മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളം സ്വന്തം റെക്കാഡാണ് മറികടന്നത്. ഏറ്റവും കൂടുതല്‍ വിമാനങ്ങളിലെത്തുന്ന രണ്ടാമത്തെ വിമാനത്താവളം ബ്രിട്ടണിലെ ഗാറ്റ്വിക് എയര്‍പോര്‍ട്ടാണ്.

Read more

ബ്രിട്ടീഷ് എയര്‍പോര്‍ട്ട് കോര്‍ഡിനേഷന്‍ ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഈ വര്‍ഷമാദ്യം 870 വിമാനങ്ങള്‍ 19 മണിക്കൂര്‍ കൊണ്ട് എത്തിയിരുന്നു. ഇതും സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ടാണ്. ദിവസവും 19 മണിക്കൂര്‍ മാത്രമാണ് ഗാറ്റ്വിക് എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മുംബൈ വിമാത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.