അസമിൽ വിലക്കിയ സംഘടനകളിലെ 644 തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങിയതായി പൊലീസ് റിപ്പോർട്ട്

അസമിൽ വിലക്കിയ വിമതസംഘടനകളിലെ 644 തീവ്രവാദികൾ ആയുധങ്ങളുമായി കീഴടങ്ങി. 177 ആയുധങ്ങളുമായിട്ടാണ് തീവ്രവാദികൾ കീഴടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിലക്കിയ തീവ്രവാദ സംഘടനകളായ ഉൾഫ, എൻഡിഎഫ്ബി, ആർഎൻഎൽഎഫ്, കെഎൽഒ, സിപിഐ (മാവോയിസ്റ്റ്), എൻഎസ് എൽഎ, എഡ‍ിഎഫ്, എൻഎൽഎഫ്ബി എന്നീ സംഘടനകളിലെ അം​ഗങ്ങളാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന് മുന്നിൽ കീഴടങ്ങിയത്.  ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതും നിർണായകവുമായി ദിവസമാണിന്ന്. എട്ട് തീവ്രവാദ ​ഗ്രൂപ്പുകളിലെ 644 ഭീകരരാണ് ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നത്. പൊലീസ് ഡയറക്ടർ ജനറൽ ഭാസ്കർ ജ്യോതി മഹാന്ദ വെളിപ്പെടുത്തി.

അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കീഴടങ്ങലാണിതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടന്നിരുന്നു എന്ന് പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പങ്കെടുത്ത പരിപാടിക്കിടെയാണ്  തീവ്രവാദികള്‍ ആയുധം വെച്ച് കീഴടങ്ങിയത്.