കോവിഡ് വ്യാപനം; ഇന്ത്യയിൽ ഫെബ്രുവരിയോടെ അമ്പത് ശതമാനം പേർക്കും രോ​ഗം ബാധിച്ചേക്കും

കോവിഡ് വൈറസ് രോ​ഗബാധ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 50 ശതമാനം പേർക്കും കോവിഡ് പിടിപ്പെടുമെന്ന് കേന്ദ്രസർക്കാർ നിയോ​ഗിച്ച് വി​ദ​ഗ്ധ സമിതി അം​ഗം.

നിലവിൽ ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെന്നും ഫെബ്രുവരിയോടെ ഇത് 50 ശതമാനമാകുമെന്നുമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗർവാൾ പറയുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ അതിതീവ്രത സെപ്റ്റംബർ മധ്യത്തോടെ അവസാനിച്ചെന്നും നിലവിൽ രോ​ഗബാധിതരുടെ എണ്ണം കുറയുകയാണെന്നും റോയിട്ടേഴസിനോട് പ്രൊഫ. മണീന്ദ്ര അ​ഗർവാൾ പറഞ്ഞു.

ജനസംഖ്യയുടെ 14 ശതമാനം പേർ രോഗബാധിതരായെന്നാണ് സെറോളജിക്കൽ സർവേയിൽ കണ്ടെത്തിയിരുന്നത്. എന്നാൽ സെറോളജിക്കൽ സർവേ കൃത്യമായിരിക്കണമെന്നില്ലെന്ന് മണീന്ദ്ര അഗർവാൾ പറയുന്നു.

Read more

ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ‍് വൈറസ് വ്യാപനം ഏകദേശം അവസാനിക്കുമെന്നാണ് പുതിയ കണക്കുകൾ. എന്നാൽ ദുർഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കുന്നതിനാൽ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.