കാമുകനെ കുറിച്ച് വീട്ടുകാരെ അറിയിച്ചതിന് നാല് വയസ്സുകാരനെ കൊലപ്പെടുത്തിയ സഹോദരി അറസ്റ്റില്‍

Gambinos Ad
ript>

കാമുകനെ പറ്റിയുള്ള വിവരം വീട്ടുകാരെ അറിയിച്ചതിന് പ്രതികാരമായി നാല് വയസ്സുകാരനെ കൊലപ്പെടുത്തിയ ചേച്ചിയെ പൊലീസ് അറസ്റ്റു ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രേണു കാനൂജിയ [19]ആണ് സഹോദരനായ അന്‍ഷ് കനൂജിയയെ അരുംകൊല ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

Gambinos Ad

ഈ മാസം ആറാം തിയതിയാണ് സംഭവം നടന്നത്. തന്റെ കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ സഹോദരന്‍ അന്‍ഷ് രക്ഷിതാക്കളെ അറിയിച്ചതില്‍ രേണുവിന് അസ്വസ്ഥതയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കൃത്യം ചെയ്യുന്നതിന് 15 ദിവസങ്ങള്‍ക്ക് മുമ്പ് കൊല നടത്താന്‍ ആസൂത്രണം ചെയ്തിരുന്നതായും രേണു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് രേണു കൊടുംക്രൂരത ചെയ്തത്. തന്റെ പ്രണയത്തിന് സഹോദരന്‍ തടസ്സമായിരുന്നു. അന്‍ഷ് എല്ലായിടത്തും അവളെ പിന്തുടരുന്നതായും തന്റെ കാമുകനെ കണ്ടുമുട്ടുമ്പോഴും അവന്‍ നിരന്തരം പിന്തുടര്‍ന്നിരുന്നു. അന്‍ഷ് ഒരു ശല്യമായപ്പോഴാണ് താന്‍ സഹോദരനെ കൊന്നതെന്ന് രേണു കാനൂജിയ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.