'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് കണക്കുസഹിതം മറുപടി നൽകി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെ. സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് അഭിജീത്ത് മറുപടി നൽകിയിരിക്കുന്നത്.

ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ വ്യൂസും 12 ദശലക്ഷം പുതിയ ഫോളോവേഴ്സും ലഭിച്ചതായി അഭിജീത്ത് പങ്കിട്ട ഡാറ്റയിൽ കാണിക്കുന്നു. ഇതില്‍ 94.1% പേര്‍ ഇന്ത്യയില്‍ നിന്നും, 1% അമേരിക്കയില്‍ നിന്നും, 0.7% യുകെയില്‍ നിന്നും, 0.6% വീതം കാനഡ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുമാണെന്ന് ഡാറ്റയിൽ വ്യക്തമാണ്. ‘94% ത്തിലധികം ഫോളോവേഴ്സും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ത്യന്‍ യുവാക്കളെ പാകിസ്താനികളെന്ന് മുദ്രകുത്തുന്നത് എന്തുകൊണ്ടാണ്?’ എന്നും അഭിജീത്ത് ചോദിച്ചു.

സിജെപിയുടെയോ മറ്റ് സംഘടനകളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു കിരണ്‍ റിജിജുവിന്റെ പരാമര്‍ശം. പാകിസ്താനില്‍ നിന്ന് സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ തേടുന്നവരോടും ‘ജോര്‍ജ്ജ് സോറോസ് ഗാങ്ങിനോടും’ സഹതാപം തോന്നുന്നുവെനന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് അഭിജീത്ത് ദിപ്‌കെ സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവെച്ചത്.

Latest Stories

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ

ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരണം, അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി; തമിഴ്നാട്ടിലെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും : ഉദയനിധി സ്റ്റാലിൻ