മെക്സിക്കോ നാടു കടത്തിയ 311 ഇന്ത്യക്കാർ ഡൽഹിയിൽ; മനുഷ്യക്കടത്തുകാർക്കുള്ള ശക്തമായ സന്ദേശമെന്ന് യു.എസ്

 

അമേരിക്കയിലേക്ക് കടക്കാൻ അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് മെക്സിക്കൻ ഇമിഗ്രേഷൻ അധികൃതർ മുന്നൂറിലധികം ഇന്ത്യക്കാരെ ബോയിംഗ് 747-400 വിമാനത്തിൽ കയറ്റി അയച്ചു. ഇവർ ഇന്ന് പുലർച്ചെ ദേശീയ തലസ്ഥാനമായ ഡൽഹിയിലെ വിമാനത്താവളത്തിൽ വന്നിറങ്ങി.

311 അനധികൃത കുടിയേറ്റക്കാരെ നാടു കടത്താനുള്ള വിമാനം (310 പുരുഷന്മാരും ഒരു സ്ത്രീയും) ഇത്തരത്തിൽ ആദ്യത്തേതാണ്. അതിർത്തി കടക്കുന്ന ആളുകളെ പരിശോധിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ മെക്സിക്കയോട് അമേരിക്കയാണ് നിർദ്ദേശം നൽകിയത്.

പുലർച്ചെ അഞ്ചുമണിയോടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തി. മണിക്കൂറുകൾക്ക് ശേഷവും അവർ വിമാനത്താവളത്തിനുള്ളിൽ ഉണ്ടായിരുന്നു. സർക്കാർ ഏജൻസികൾ 312 പേരുടെയും എത്തിച്ചേരലുമായി ബന്ധപ്പെട്ട ഔപചാരികതകൾ ഏകോപിക്കുകയായിരുന്നെന്ന് വൃത്തങ്ങൾ പറഞ്ഞു.

ഫ്ലൈറ്റിന്റെയും അതിലെ യാത്രക്കാരുടെയും ആദ്യ ചിത്രങ്ങളിൽ, വിമാനത്തിൽ നിന്ന് പുറത്തേക്ക് നടക്കാൻ തയ്യാറായി നിൽക്കുന്നവരെ കാണാം. ഒരാൾ ടി-ഷർട്ടും ഷോർട്ട്സും സ്ലിപ്പറും ധരിച്ചിരുന്നു. ഏതാണ്ട്, ആർക്കും കൊണ്ടുപോകാൻ ബാഗുകൾ ഒന്നും ഉണ്ടായിരുന്നില്ല.

അമേരിക്കയാണ് സംഭവത്തോട് ആദ്യം പ്രതികരിച്ചത്. ഇതിന് മുമ്പ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കുന്നത് “മനുഷ്യക്കടത്തുകാർക്ക് ശക്തമായ സന്ദേശമാണ്” എന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആക്ടിംഗ് കമ്മീഷണർ മാർക്ക് മോർഗൻ ട്വീറ്റിൽ പറഞ്ഞു.

നാടുകടത്തൽ വിമാനം മെക്സിക്കോയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ഓഫ് മെക്സിക്കോയുടെ (ഐ‌എൻ‌എം) “അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും നിയമപരമായ കുടിയേറ്റത്തിനും” ഉള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. ഇത്രയധികം ആളുകളെ വിമാനമാർഗം നാടുകടത്തിയതിന് ചരിത്രത്തിൽ മുൻ മാതൃക ഇല്ലെന്ന് ഐ‌എൻ‌എം അറിയിച്ചു.

തിരിച്ചയക്കപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് മെക്സിക്കോയിൽ താമസിക്കാനുള്ള രേഖകളില്ലായിരുന്നു, അവരുടെ ഇന്ത്യൻ അധികാരികൾ തിരിച്ചറിഞ്ഞതിന് ശേഷമാണ് നാടുകടത്തൽ ക്രമീകരിച്ചത്.

മെക്സിക്കൻ സംസ്ഥാനങ്ങളായ ഓക്സാക്ക, ബജ കാലിഫോർണിയ, വെരാക്രൂസ്, ചിയാപാസ്, സോനോറ, മെക്സിക്കോ സിറ്റി, ഡുരാംഗോ, ടബാസ്കോ എന്നിവിടങ്ങളിൽ നിന്നാണ് 310-ഓളം ഇന്ത്യക്കാരെ ആഴ്ചകളും മാസങ്ങളും നീണ്ട കാലയളവിൽ പിടികൂടിയത്. ഇവരിൽ പലരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു.

നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം ഒരു വർഷം ഏകദേശം 9,000 ആയി വർദ്ധിച്ചതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ വിശകലനത്തെ ഉദ്ധരിച്ച്‌ കഴിഞ്ഞ വർഷം വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

മെക്സിക്കൻ സംസ്ഥാനമായ ബജ കാലിഫോർണിയയുടെ തലസ്ഥാന നഗരമായ മെക്സിക്കാലിയിലെ മൂന്ന് മൈൽ ദൂരമുള്ള അതിർത്തി വേലിയിലൂടെ ഇവരിൽ പകുതിയിലധികം പേർ അമേരിക്കയിലേക്ക് കടന്നിരുന്നു.

അഭയം തേടി യു.എസ് അതിർത്തി കടന്നതിന് അമേരിക്കൻ ജയിലുകളിൽ 2,400 ഇന്ത്യക്കാർ ഉണ്ടെന്ന് ഇന്ത്യയിൽ നിന്ന് അനധികൃത കുടിയേറ്റം നിരീക്ഷിച്ചു കൊണ്ടിരുന്ന നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ പ്രസിഡന്റ് സത്നം എസ് ചഹാൽ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. അവരിൽ ഗണ്യമായ എണ്ണം പഞ്ചാബിൽ നിന്നുള്ളവരാണ്, ഇവർ “അക്രമമോ പീഡനമോ” അനുഭവിച്ചതായും അവകാശപ്പെടുന്നു.