25 ആംബുലന്‍സുകളും 4000 പി.പി.ഇ കിറ്റുകളും കേരളത്തിന്‌ സംഭാവന ചെയ്ത് സീ എന്റര്‍ടൈമെന്റിന്റെ മാതൃക!

കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തി പകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പി.പി.ഇ കിറ്റുകളും സര്‍ക്കാരിന് കൈമാറി. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് ആംബുലന്‍സുകളും പിപിഇ കിറ്റുകളും ഔദ്യോഗികമായി ചാനല്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കൈമാറിയത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന സീ ഗ്രൂപ്പിനെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം സൂചിപ്പിച്ചു.

“സാമൂഹ്യ ഉത്തരവാദിത്ത നിധിയില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തി 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഇന്ന് സര്‍ക്കാരിന് കൈമാറി. തികച്ചും ശ്ലാഘനീയമായ പ്രവൃത്തിയാണത്. നിലവിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തവയാണല്ലോ ആംബുലന്‍സുകളും പിപിഇ കിറ്റും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഇവ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സാമൂഹ്യ ഉത്തരവാദിത്ത നിധിയില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തി 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഇന്ന് സര്‍ക്കാരിന് കൈമാറി. തികച്ചും ശ്ലാഘനീയമായ പ്രവൃത്തിയാണത്. നിലവിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തവയാണല്ലോ ആംബുലന്‍സുകളും പിപിഇ കിറ്റും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഇവ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലോകമാകെ നാശംവിതച്ചു മുന്നേറുന്ന കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടുമാത്രം അത് ഫലവത്താകുകയില്ല. പൊതുസമൂഹത്തി ന്റെയാകെ യോജിച്ച പ്രവര്‍ത്തനം അതിന് അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളവുമായി സഹകരിക്കാന്‍ നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നുവെന്നത് സന്തോഷംപകരുന്ന കാര്യമാണ്.

ടാറ്റാ ഗ്രൂപ്പ് നമുക്ക് കോവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇപ്പോള്‍ സീ ഗ്രൂപ്പ് ആംബുലന്‍സുകളും പിപിഇ കിറ്റുകളും നല്‍കി. മറ്റ് പല വന്‍കിട സ്ഥാപനങ്ങളും നമ്മളോട് സഹകരിക്കാന്‍ ന്നദ്ധത അറിയിച്ചിട്ടുമുണ്ട്. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്” മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വളരെ ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സാന്നിദ്ധ്യമാകാന്‍ സീ കേരള ചാനലിന് കഴിഞ്ഞിട്ടിട്ടുണ്ട്. വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളും ക്വാളിറ്റിയുളള സംപ്രേഷണവും മികച്ച നിലവാരമുളള സീരിയലുകളിലൂടേയും ആണ് സീ കേരളം പ്രേക്ഷക പിന്തുണ നേടിയെടുത്തത്.

സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണവും സീ എന്റെര്‍ടൈന്‍മെന്റ്‌സ് എന്റെര്‍പ്രൈസസ്സിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കേരളത്തിലെ സീ ചാനല്‍ മേധാവി സന്തോഷ് ജെ നായരാണ്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടേയും ക്രിയേറ്റീവ് ടീമിന്റേയും സ്ഥിരോത്സാഹവും പ്രവര്‍ത്തന ശൈലിയുമാണ് സീ കേരള ചാനലിന്റെ റേറ്റിംഗ് കുതിപ്പിന് കാരണം.

Read more

https://www.facebook.com/CMOKerala/posts/3512238065485894