എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (വൈഎല്‍എഫ്) രണ്ടാംപതിപ്പ് ഒമ്പതുമുതല്‍ 12 വരെ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. ഏറ്റവും പുതിയ കാലത്തെ അഭിസംബോധന ചെയ്ത് ‘ജെന്‍–സി കാലവും ലോകവും’ എന്ന ആശയവുമായാണ് ഈ വര്‍ഷം വൈഎല്‍എഫ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍ പറഞ്ഞു.

ഒമ്പതിന് വൈകിട്ട് അഞ്ചിന് ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മോസോ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.കനിമൊഴി എംപി മുഖ്യാതിഥിയാകും. എം മുകുന്ദന്‍, വിവേക് ഷാന്‍ബാഗ്, എന്‍ എസ് മാധവന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. മലയാളത്തിന്റെ അനശ്വര സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ആദരമായി അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളുടെ പേരുകളാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലുവേദികള്‍ക്കും നല്‍കിയിരിക്കുന്നത്. വേദി 1- കടവ്, 2- കാലം, 3- മഞ്ഞ്, 4- നിര്‍മാല്യം.

എണ്‍പത് സെഷനുകളിലായി കല, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയരായ വ്യക്തികള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. പി സായ്നാഥ്, ബെ സ്വദ വില്‍സണ്‍, മുഹമ്മദ് യൂസഫ് തരിഗാമി, ജീത്ത് തയ്യില്‍, ജെറി പിന്റോ, മഹമൂദ് കൂരിയ, മനു എസ് പിള്ള, സു വെങ്കിടേശന്‍ തുടങ്ങി 250ല്‍ അധികം അതിഥികള്‍ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് കലാപരിപാടികള്‍ അരങ്ങേറും.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്